തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. വരടിയം തടത്തിൽ വീട്ടിൽ പ്രസാദ് (ശംഭു-24) ആണ് അറസ്റ്റിലായത്. പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ൽ മൂന്ന് സ്ഥലത്ത് സ്ഫോടക വസ്തുക്കൾ എറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ജാമ്യത്തിൽ ഇറങ്ങി വീണ്ടും കേസ് ഉണ്ടാക്കിയതിനെ തുടർന്ന് പൊലീസ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോടതി ജാമ്യം റദ്ദാക്കി. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കെതിരെ ഗുണ്ടാ നിയമം അടക്കം നിരവധി കേസുണ്ട്.
പേരാമംഗലം എസ്.െഎ അനുദാസ്, ഷാഡോ പൊലീസ് എസ്.െഎമാരായ സുവ്രതകുമാർ, റാഫി, രാകേഷ്, ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ ജീവൻ, പഴനി, വിപിൻ, ലികേഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.