തൃശൂർ: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മംകണ്ടം സ്വദേശി സഞ്ജയ് (25) ആണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
തൃശൂരിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് ഇയാൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പിതാവിന്റെ പരാതിയിലായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വീട്ടുകാരോടൊപ്പമെത്തി പ്രശ്നം അവസാനിപ്പിച്ച് മടങ്ങുമ്പോഴായിരുന്നു യുവാവ് കൈവശം സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടനിലയില്ലെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ ആത്മഹത്യശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.