വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു Tvdatl babu antony ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് പുത്തന്മണ്ണ് പുരയിടത്തിൽ ബാബു ആൻറണി ആണ് (54) മരിച്ചത്​. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം. പ്രിൻസ് എന്ന എൻജിൻ ഘടിപ്പിച്ച ബോട്ടിൽ ബാബു ആൻറണി, പ്രിൻസ്, റോബിൻ എന്നിവരാണ്​ കടലിൽ പോയത്​. അഞ്ചുതെങ്ങ് മുസ്​ലിം പള്ളിക്ക് എതിർവശം കടൽത്തീരത്തുനിന്നാണ് ഇവർ വള്ളവുമായി കടലിലേക്കിറങ്ങിയത്. തിരയുടെ ഉത്ഭവ സ്ഥാനത്തിനും അപ്പുറം എത്തിയ ശേഷം പെട്ടെന്നുണ്ടായ വലിയതിരയിൽ വള്ളം ഉലഞ്ഞുമറിയുകയായിരുന്നു. പ്രിൻസും റോബിനും നീന്തി കരയിലെത്തി. ബാബുവിനെ കാണാത്തതിനെ തുടർന്ന് കരയിലുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികളും തിരച്ചിൽനടത്തി ഉടൻ ബാബുവിനെ കണ്ടെത്തി കരയിലെത്തിച്ചു. അബോധാവസ്ഥയിലും ശ്വാസം എടുക്കുന്നതിന് ഉൾപ്പെടെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേടുപാടുകൾ പറ്റിയ വള്ളം കരക്കെത്തിച്ചു. എന്നാൽ, മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചു. ഭാര്യ: ജയിൻ. മക്കൾ: ശാലിനി, ജീൻസി. മരുമക്കൾ: സുരേഷ്, ടിനു. ബാബു ആൻറണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.