സി.പി.ഐ കിളിമാനൂർ ലോക്കൽ സമ്മേളനം

കിളിമാനൂർ: മാറുന്നകാലത്ത് നാം കൂടുതൽ കരുതലോടെ മുന്നോട്ട് പോകണമെന്നും കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹികബോധവും പ്രതിബദ്ധതയും വളർത്തണമെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ കിളിമാനൂർ ലോക്കൽ സമ്മേളന ഭാഗമായുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്വാഗത സംഘം ചെയർമാൻ ജി. ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ആർ.എസ്. രാഹുൽരാജ് അവാർഡുകൾ നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി, സെക്രട്ടേറിയറ്റ്​ അംഗങ്ങളായ കാരേറ്റ് മുരളി, വി. സോമരാജക്കുറുപ്പ്, ജി.എൽ. അജീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ. വാസുദേവക്കുറുപ്പ്, എസ്. സത്യശീലൻ, ജെ. സുരേഷ്, കെ. ശശിധരൻ, കെ. അനിൽകുമാർ, സജി കിളിമാനൂർ, കിസാൻസഭ മണ്ഡലം സെക്രട്ടറി സി. സുകുമാരപിള്ള, പ്രസിഡൻറ് ജി. ശിശുപാലൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം. ഉദയകുമാർ, മഹിളാസംഘം മണ്ഡലം സെക്രട്ടറി ആർ. ഗംഗ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ബി.എസ്. റജി സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനപാലൻ നായർ നന്ദിയും പറഞ്ഞു. നിള ബി. അനിൽ കഥാപ്രസംഗവും ദുർഗ സുജിത്ത് മോണോആക്ടും മജീഷ്യൻ സന്തോഷ് നാരായണൻ മാജിക്കും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.