നെയ്യാര്‍ഡാം-കാപ്പുകാട് സഞ്ചാരികളുടെ ഒഴുക്ക്

കാട്ടാക്കട: മധ്യവേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, നെയ്യാര്‍ഡാം-കാപ്പുകാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്. രണ്ടാഴ്ചയായി ആയിരങ്ങളാണ് ഇവിടേക്കെത്തിയത്. നെയ്യാര്‍ഡാം ഉദ്യാനം, മാന്‍ പാര്‍ക്ക്, ചീങ്കണ്ണി പാര്‍ക്ക് എന്നിവിടങ്ങള്‍ കാണാനായാണ് കൂടുതല്‍ പേരുമെത്തുന്നത്. കോട്ടൂര്‍-കാപ്പുകാട് ഗജ ഗ്രാമത്തിലേക്കും സഞ്ചാരികളുടെ നിരയുണ്ടായിരുന്നു. മാസങ്ങളോളം പാര്‍ക്ക് അടച്ചിട്ടതിനുശേഷം അടുത്തിടെയാണ് തുറന്നുകൊടുത്തത്. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് കാപ്പുകാട് ഗജഗ്രാമത്തിലേക്കുള്ള പ്രവേശനം. വൈകീട്ട്​ കൂടുതല്‍ സമയം സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.