തിരുവനന്തപുരം: ഗുണ്ടാ നിയമവിലക്ക് നിലനിൽക്കെ അത് ലംഘിച്ച വധശ്രമക്കേസിൽ ഉൾപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. നേമം പഴയ കാരക്കാമണ്ഡപം വേലിക്കകം പൊറ്റവിള വീട്ടിൽ തൗഫീറിനെയാണ് (31) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാ നിയമപ്രകാരം ജനുവരി മുതലുള്ള ആറ് മാസ കാലയളവിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും എല്ലാ തിങ്കളാഴ്ചയും നേമം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിൽക്കെയാണ് വെള്ളിയാഴ്ച പഴയകാരക്കമണ്ഡപം പൊറ്റവിള സ്വദേശി അൻവറിനെയും മകളെയും ആക്രമിച്ച് പരിക്കേൽപിച്ചത്. വെള്ളയാണി ക്ഷേത്രത്തിന് സമീപത്തെ സ്കൂളിനടുത്തുവെച്ച് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന അൻവറിനെയും മകളെയും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിക്കുകയായിരുന്നു. മുൻ വിരോധമാണ് ആക്രമണ കാരണം. ഒളിവിൽ പോയ പ്രതിയെ ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്. രഗീഷ് കുമാർ എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, വിജയൻ, എസ്.സി.പി. ശ്രീകാന്ത്, സി.പി.ഒമാരായ രജിത്ത്, കണ്ണൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. Prathi Thoufeer.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.