സംസ്ഥാനവും ഇന്ധനനികുതി കുറക്കണം -വി.വി. രാ​ജേഷ്​

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചത് മാതൃകയാക്കി സംസ്ഥാനവും നികുതി കുറക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.വി. രാജേഷ്. പെട്രോള്‍ ഡീസല്‍ നികുതി കുറക്കാന്‍ സംസ്ഥാനം തയാറാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ജില്ല ഉപാധ്യക്ഷൻ തിരുമല അനിൽ, കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ്​ ആര്‍. സജിത്ത്, മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ്​,​ ജയാരാജീവ്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്‍റ്​ മണമ്പൂര്‍ ദിലീപ്, എസ്‌.സി മോര്‍ച്ച ജില്ല പ്രസിഡന്‍റ്​ വിളപ്പില്‍ സന്തോഷ്, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് വിപിന്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.