കഴക്കൂട്ടം: കഴക്കൂട്ടം കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴുവയസ്സുകാരന് ക്രൂരപീഡനം. പിതാവിനും ഇടുക്കി സ്വദേശിനിയായ രണ്ടാനമ്മക്കുമെതിരെ കുട്ടിയുടെ മാതാവിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തെപ്പറ്റി കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പറയുന്നത്: രണ്ടരവർഷം മുമ്പ് കുട്ടിയുടെ പിതാവും ആദ്യ ഭാര്യയും തമ്മിലെ വിവാഹബന്ധം വേർപെടുത്തി. തുടർന്ന് കുട്ടിയെ തന്റെ ബന്ധുക്കളെ ഏൽപ്പിച്ച് മാതാവ് വിദേശത്ത് ജോലിക്ക് പോയി. മാതാവ് വിദേശത്ത് പോയി രണ്ട് ദിവസം കഴിഞ്ഞ് പിതാവ് ബലമായി കുട്ടിയെ ഇടുക്കിയിലെ രണ്ടാം ഭാര്യയുടെ അടുക്കൽ എത്തിച്ചു. അവിടെ വെച്ച് നിസ്സാര കാര്യങ്ങൾക്ക് പോലും കുട്ടിയെ ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുമായിരുന്നു. ഇതിനിടയിൽ രണ്ടാനമ്മയുടെ മർദനത്തിനിടയിൽ കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകിപ്പോയി. വിവരമറിഞ്ഞ് മാതാവിന്റെ ബന്ധുക്കൾ കുട്ടിയെ വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചു. തുടർന്ന് കഴിഞ്ഞദിവസം പിതാവ് കുട്ടിയെ മാതാവിന്റെ വീട്ടിലെത്തിച്ചു. അവശനായ കുട്ടിയെ പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ തേടി. ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ മുഖത്തും കഴുത്തിലും തുടയിലും കാലിലും മർദനത്തിന്റെ പാടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.