'പി.സി. ജോർജിന്റെ മുൻകൂർ ജാമ്യം സർക്കാർ ഒത്തുകളിയുടെ ഭാഗം'

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിം വിദ്വേഷം പ്രസംഗിച്ച പി.സി. ജോർജിന് ലഭിച്ച മുൻകൂർ ജാമ്യം സർക്കാർ ഒത്തുകളിയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മുസ്‌ലിം വിരുദ്ധ വംശീയ-വിദ്വേഷ പ്രസംഗങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ഇതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂട്ടിച്ചേർത്തു. തിരച്ചിൽ നാടകം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ധാരണയുടെ ഭാഗമാണോയെന്ന് ഇടതുമുന്നണി വ്യക്തമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.