കെ.എസ്.ആര്‍.ടി.സി​യെ സംരക്ഷിക്കണം -ജോയന്‍റ്​ കൗൺസിൽ ഐക്യദാർഢ്യ സംഗമം

തിരുവനന്തപുരം: പൊതുഗതാഗതം സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിച്ച് പൊതുഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് ജോയന്‍റ്​ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രധാന ഓഫിസ് സമുച്ചയങ്ങളിലും കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് മുന്നിലും ഐക്യദാര്‍ഢ്യസംഗമം നടത്തി. സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോക്ക്​ മുന്നില്‍ ജോയന്‍റ്​ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ നിര്‍വഹിച്ചു. വരുമാനത്തിന്‍റെ പേരുപറഞ്ഞ് ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുന്ന സമീപനം അപമാനകരമാണെന്നും ശമ്പളം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു. ജോയന്‍റ്​ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മെംബര്‍ എം.എം. നജീം ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ വിവിധ ഡിപ്പോകള്‍ക്കുമുന്നില്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.