തിരുവനന്തപുരം: ഭാര്യ നൽകിയ പരാതി പരിഹരിക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഭർത്താവിനെ മർദിച്ച് ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിച്ച എസ്.ഐക്കെതിരെ വകുപ്പുതല നടപടിക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. നെയ്യാറ്റിൻകരക്ക് സമീപം മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐക്കെതിരെ വകുപ്പുതല നടപടിയും നിയമനടപടിയും സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പൊലീസ് മേധാവി കമീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസ് ജൂൺ 22ന് കമീഷൻ വീണ്ടും പരിഗണിക്കും. ആനാവൂർ കോട്ടക്കൽ സ്വദേശി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമീഷന്റെ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിച്ചപ്പോൾ, ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.