വെള്ളറട: പെട്രോള്‍ ഡീസല്‍ വിലയിലെ നികുതി കേരള സര്‍ക്കാര്‍ കുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെള്ളറട പഞ്ചായത്ത് കമ്മിറ്റി . ജില്ല കമ്മിറ്റി അംഗം ചൂണ്ടിക്കല്‍ ശ്രീകണ്ഠന് ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയ പ്രസിഡന്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. വെള്ളറട മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍, മഹിളാ മോര്‍ച്ച പ്രസിഡന്റ് ആതിര, വൈസ് പ്രസിഡന്റ് ഉഷ കുമാരി, ഒ.ബി.സി മണ്ഡലം പ്രസിഡന്റ് ശ്രീകുമാര്‍, കിളിയൂര്‍ മേഖല പ്രസിഡന്റ് പ്രദീപ്, ജനറല്‍ സെക്രട്ടറി ബിനു, വെള്ളറട ഏരിയ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവർ നേതൃത്വം നല്കി. പെട്രോള്‍ ഡീസല്‍ വിലയിലെ നികുതി കുറച്ച കേന്ദ്രസർക്കാറിനെ യോഗം അഭിനന്ദിച്ചു. ചിത്രം. പെട്രോള്‍-ഡീസല്‍ വിലയിലെ നികുതി കേരള സര്‍ക്കാര്‍ കുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെള്ളറട പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ജില്ല കമ്മിറ്റി അംഗം ചൂണ്ടിക്കല്‍ ശ്രീകണ്ഠന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.