കുരങ്ങുപനി: തമിഴ്നാട്ടിൽ മുൻകരുതൽ സ്വീകരിച്ചതായി മന്ത്രി

നാഗർകോവിൽ: കുരങ്ങുപനി തമിഴ്നാട്ടിൽ വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്നതായി മന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. കന്യാകുമാരിയിലെ സർക്കാർ ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കൻ നാടുകളുൾപ്പെടെ രോഗബാധിതരാജ്യങ്ങളിൽ നിന്ന്​ വരുന്നവരെ വിമാന നിലയങ്ങളിൽ തന്നെ പരിശോധനക്ക്​ വിധേയമാക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കുരങ്ങുപനിയുടെ ലക്ഷണമുള്ള രോഗികൾ വരികയാണെങ്കിൽ വിവരം ജില്ല ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം. കന്യാകുമാരി ജില്ലയിൽ ഗ്രാമീണ മേഖലയിൽ ചികിത്സ സൗകര്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായം അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിൽ ആശുപത്രി കെട്ടിടങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടും. കൂടാതെ, സർക്കാറിന്റെ പദ്ധതിയായ പൊതുജനങ്ങളെ തേടി ചികിത്സ എല്ലാ സ്ഥലങ്ങളിലും നടപ്പാക്കും. മന്ത്രി മനോ തങ്കരാജ്, മേയർ മഹേഷ്, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.