തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ തിരുവനന്തപുരം സന്ദർശനവുമായി ബന്ധപ്പെട്ട് ചൊവ്വ, ബുധൻ തീയതികളിൽ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. എയർപോർട്ട് -ഓൾ സെയിൻറ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ, ആർ.ആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഒരു കാരണവശാലും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും ഫോൺ: 9497987001, 9497987002 ബുധനാഴ്ച വൈകീട്ട് 7.30 മുതലുള്ള ഗതാഗത ക്രമീകരണം 1. കഴക്കൂട്ടത്തുനിന്ന് ബൈപാസ് വഴി സിറ്റിയിലേക്ക് വരുന്നതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ, കൊത്തളം റോഡ് വഴി അട്ടക്കുളങ്ങര പോകണം. 2. പേരൂർക്കടനിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഊളമ്പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, എസ്.എം.സി വഴി പോകണം 3. ഈസ്റ്റ് ഫോർട്ട് നിന്നും പേരൂർക്കട പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ്, തമ്പാനൂർ, പനവിള സർവിസ് റോഡ് വഴി ബേക്കറി ജങ്ഷൻ, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പേരൂർക്കട വഴി പോകണം 4. പട്ടത്തുനിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കുറവൻകോണം കവടിയാർ, അമ്പലമുക്ക്, ഊളമ്പാറ, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, എസ്.എം.സി വഴി പോകണം. 5. വട്ടിയൂർക്കാവിൽനിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മരുതംകുഴി, ഇടപ്പഴിഞ്ഞി, എസ്.എം.സി വഴി പോകണം 6. ഈസ്റ്റ് ഫോർട്ട് നിന്ന് കഴക്കൂട്ടം, കേശവദാസപുരം, ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ, പനവിള, ബേക്കറി ജങ്ഷൻ, വഴുതക്കാട്, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, ഊളമ്പാറ, അമ്പലമുക്ക്, പരുത്തിപ്പാറ, കേശവദാസപുരം വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.