നൃത്തലോകങ്ങളെക്കുറിച്ച് ശിൽപശാല

തിരുവനന്തപുരം: ഫ്രാൻസിലെ വിഖ്യാത നർത്തകി ബ്രിഗിറ്റി ചാറ്റെയ്ഗ്‌നീർ നയിക്കുന്ന ശിൽപശാല കേരള സർക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഹൈക്യൂ തിയറ്ററിൽ മേയ് 27, 28 തീയതികളിൽ സംഘടിപ്പിക്കുന്നു. അലയൻസ് ഫ്രാൻഞ്ചൈസും ഭാരത് ഭവനും സംയുക്തമായി 'ദി പോയറ്റിക്സ് ഓഫ് ജസ്റ്റർ'എന്ന ശീർഷകത്തിലാണ് അന്തർദേശീയ നൃത്ത ശിൽപശാല ഒരുക്കുന്നത്. വിവിധ നൃത്ത രൂപങ്ങളുടെ സൗന്ദര്യശാസ്ത്രം, മനോധർമം, നിരീക്ഷണം, സാങ്കേതികബോധം എന്നിവയിലൂന്നിയാണ് മോഹിനിയാട്ടത്തിലും കണ്ടമ്പററി നൃത്തരംഗത്തും ഡോക്യുമെന്ററി മേക്കിങ്ങിലും ശ്രദ്ധേയയായ ബ്രിഗിറ്റി പരിശീലനം നൽകുന്നത്. രാവിലെ 10 മുതൽ നാലുവരെ നടക്കുന്ന ശിൽപശാലയിലേക്ക് bharatbhavankerala@gmail.com എന്ന mail id യിലോ culture.trivandrum@afindia.org യിലേക്കോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. വിശദ വിവരങ്ങൾക്ക് 9656573538, 9995484148.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.