തിരുവനന്തപുരം: അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി സമൂഹം കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി തൊഴിലിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്ന് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി മുൻ എം.പി തമ്പാൻ തോമസ്. തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ ഐക്യത്തോടെയുള്ള പ്രക്ഷോഭം അനിവാര്യമാണ്. പണിയെടുത്ത തൊഴിലാളിക്ക് ശമ്പളം നൽകാതിരിക്കുന്നത് പ്രാകൃതമാണ്. ഓൾ കേരള മാർബിൾ ആൻഡ് ടൈൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് മനോജ് പള്ളിക്കൽ അധ്യക്ഷതവഹിച്ചു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, ഷാജി വടകര, പി.വി. പങ്കജാക്ഷൻ, എം.എൻ. സുരേഷ്, ചന്ദ്രൻ പയ്യന്നൂർ, മലയിൻകീഴ് അനിൽകുമാർ, ഹംസ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കാതെയും ന്യായമായ കൂലി നൽകാതെയും ഇതരസംസ്ഥാന തൊഴിലാളികളെ ഫ്ലോറിങ് മേഖലയിൽ വ്യാപകമായി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.