തിരുവനന്തപുരം: ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള 2022ലെ അവതാർ ഡൈവർജ് അവാർഡുകൾ നേടി ടൈറ്റിൽ വിന്നറായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു.എസ്.ടി. ഇന്ത്യയിൽ വൈവിധ്യങ്ങളുടെ ആദ്യ വക്താവും അതിന്‍റെ അടിസ്ഥാനത്തിൽ വിവിധ തൊഴിലിടങ്ങൾക്ക് അംഗീകാരം നൽകിവരുന്ന ആദ്യത്തെ ഗ്രൂപ്പുമാണ് അവതാർ. യു.എസ്.ടി ബംഗളൂരു കേന്ദ്രത്തിലെ നൗ യു (നെറ്റ്‌വർക്ക് ഓഫ് വിമൺ അസോസിയേറ്റ്‌സ്) ടീമാണ് അവാർഡ് ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. വനിതകൾക്ക് പിന്തുണ തേടുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള ഒരു മികച്ച വേദിയായാണ് 'നൗ യു' പ്രവർത്തിക്കുന്നത്. ശ്രീദേവി ശരത്, അഖിലാണ്ടേശ്വരി സെന്തിൽനാഥൻ, ദേച്ചമ്മ പൊന്നപ്പ എന്നിവരടങ്ങിയ യു.എസ്.ടി ടീം, ഹാക്ക് ഇക്വിറ്റി-ക്രാക്കിങ് ദി ഇൻക്ലൂഷൻ കോഡ് മത്സരത്തിലും വിജയം നേടിയതോടെ യു.എസ്.ടിക്ക് സേഗ്യു സെഷനിലെ അഭിമാനകരമായ രണ്ട് അവാർഡുകളാണ് ലഭിച്ചത്. യു.എസ്.ടിയുടെ ആഗോള ഡെവലപ്‌മെന്റ് സെന്റർ ഓപറേഷൻസ് മേധാവിയും ചീഫ് വാല്യൂസ് ഓഫിസറുമായ സുനിൽ ബാലകൃഷ്ണൻ അവാർഡുകൾ സ്വീകരിച്ചു. യു.എസ്.ടി ഹ്യൂമൻ റിസോഴ്‌സസ് ആഗോള മേധാവി കവിതാ കുറുപ്പ് സംസാരിച്ചു. ദുർഗ പടിഞ്ഞാറവീട്ടിൽ, ദീപ പുളിമൂട്ടിൽകുമാർ, ശിൽപ മേനോൻ, ശ്രീദേവി ശരത്, ധന്യ ശശിധരൻ, സ്വാതി ശ്രീനിവാസൻ, ദേച്ചമ്മ പൊന്നപ്പ, നീത കുര്യാക്കോസ്, രേണു രവീന്ദ്രൻ, നീരജ ശോഭന, ചിത്ര നായർ, അഖിലാണ്ടേശ്വരി സെന്തിൽനാഥൻ, അനുകോശി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.