തിരുവനന്തപുരം: കുട്ടികള്‍ക്കിടയിലെ മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം കുറക്കാനും പഴയ കളിപ്പാട്ട സംസ്‌കാരത്തിലേക്ക് മടങ്ങാനും പ്രേരിപ്പിക്കുന്നവിധം ആറ്റിങ്ങല്‍ സേവന വികാസ് കേന്ദ്രയും പൂവാര്‍ റോട്ടറി ക്ലബും ചേര്‍ന്ന് 'എന്‍റെ കളിപ്പാട്ടം' എന്ന പദ്ധതി നടപ്പാക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും വീടുകളില്‍ ഉപയോഗിക്കാതെയുള്ള കളിപ്പാട്ടങ്ങളും കണ്ടെത്തി അര്‍ഹതയുള്ള കൈകളിലെത്തിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. സ്വഭാവരൂപവത്കരണത്തിന് പ്രാധാന്യമുള്ള ബാല്യകാലത്ത് മൊബൈല്‍ ഫോണിന്‍റെ ഉപയോഗം മാനസികോല്ലാസം കുറക്കാന്‍ ഇടവരുത്തും. പകരം കളിപ്പാട്ടങ്ങളുമായുള്ള ചങ്ങാത്തം കുട്ടികളില്‍ മാനസികവികാസത്തിന് ഇടവരുത്തുമെന്ന് പൂവാര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് രാജന്‍ വി. പൊഴിയൂര്‍, സേവന വികാസ് കേന്ദ്ര പ്രസിഡന്റ് ബി.എസ്. ശ്യാംകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഫോൺ: 9947005503, 9946382213.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.