തിരുവനന്തപുരം: തൃക്കാക്കരയിൽ യു.ഡി.എഫ് വിജയത്തിന് സഹായകരമായ വർധിച്ച വോട്ടുകള്‍ സംഘ്പരിവാര്‍ -തീവ്രക്രൈസ്തവ- അരാഷ്ട്രീയ കോര്‍പറേറ്റ് സംഘടനകളുടെ വോട്ടുകള്‍ ഏകീകരിച്ചതാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. കാടിളക്കി പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറഞ്ഞത് യു.ഡി.എഫിന് മറിച്ച് കൊടുത്ത് സഹായിച്ചതിന്റെ പ്രതിഫലനമാണ്. 20-20 കോര്‍പറേറ്റ് അരാഷ്ട്രീയ സംഘടനാ വോട്ടുകളും യു.ഡി.എഫിന് പൂര്‍ണമായും ലഭ്യമാക്കി. ജയപരാജയങ്ങളെക്കാള്‍ ഫാഷിസ്റ്റ് -വര്‍ഗീയ - വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മതേതര ജനാധിപത്യ ഐക്യത്തിനാണ് പി.ഡി.പി മുന്‍ഗണന കൊടുക്കുന്നതും രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയെന്നും വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. --------------------------------------------------------------------------- 'കുടിയൊഴിപ്പിക്കലിനും ധ്രുവീകരണ ശ്രമങ്ങള്‍ക്കുമേറ്റ തിരിച്ചടി' തിരുവനന്തപുരം: കെ -റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളുടെ പേരിലുള്ള കുടിയൊഴിപ്പിക്കലിനും സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനുമുള്ള ഇടതുമുന്നണിയുടെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയും പക്ഷപാതപരമായ പെരുമാറ്റത്തിലൂടെയും ധ്രുവീകരണം സാധ്യമാക്കാനായിരുന്നു ഇടതുമുന്നണി ശ്രമം. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍തന്നെ ജനം നല്‍കിയ ജനാധിപത്യ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഇടതു സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.