കാട്ടാക്കട: യുവതിയെ വെട്ടിപ്പരിക്കേൽപിച്ച ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട വില്ലിടുംപാറ മുഴവൻകോട് ആതിര ഭവനിൽ രാജേന്ദ്രൻ-ഗീത ദമ്പതികളുടെ മകൾ അശ്വതിയെയാണ് (24) ഭർത്താവ് സുജിത്ത് (29) വീട്ടിലെത്തി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വ്യാഴാഴ്ച അശ്വതിയുടെ വീട്ടിലെത്തി സുജിത് ബഹളമുണ്ടാക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. തലയിൽ ആറോളം തുന്നലുണ്ട്. സംഭവം തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് രാജേന്ദ്രനെയും സുജിത്ത് അക്രമിച്ചു. നിലവിളികേട്ട് വീടിനു മുന്നിൽ കളിക്കുകയായിരുന്ന യുവാക്കളെത്തി സുജിത്തിനെ തടഞ്ഞുവെച്ച് കാട്ടാക്കട പൊലീസിന് കൈമാറുകയുമായിരുന്നു. നാല് വര്ഷം മുമ്പ് വിവാഹിതരായ അശ്വതിയും സുജിത്തും ആസ്വാരസ്യത്തിലായിരുന്നു. കുഞ്ഞായത് മുതൽ വീട്ടുകാർ രമ്യതയിൽ പോകാൻ പലവട്ടം ഇരുവരെയുമായി ചർച്ചകൾ നടത്തി. എന്നാൽ, പ്രശ്നം രൂക്ഷമായതോടെ അശ്വതി വീട്ടിലേക്ക് മടങ്ങുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് സുജിത് അശ്വതിയുടെ വീട്ടിലെത്തി അക്രമം നടത്തിയത്. ശനിയാഴ്ച ആശുപത്രിയിൽനിന്ന് രാവിലെ വീട്ടിലെത്തിയ അശ്വതിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം - Ktda-aswathy.jpg പരിക്കേറ്റ അശ്വതി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.