ബാലരാമപുരം: അൽ അമാൻ എജുക്കേഷനൽ ട്രസ്റ്റിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഡോം പബ്ലിക് സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വിങ്സ് ഓഫ് കളേർസ്, കാൻവാസ് ഓഫ് ഹോപ് തുടങ്ങി വിവിധ പരിപാടികളോടെ നടന്നു. അഡ്വ. എം. വിൻസന്‍റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദി മിറർ സ്കൂൾ വാർഷിക മാഗസിന്‍റെയും ഗ്രീൻ വോയ്സ് വാർഷിക ന്യൂസ് ലെറ്ററിന്‍റെയും പ്രകാശന കർമവും എം.എൽ.എ നിർവഹിച്ചു. രണ്ടാം സെഷനായ രക്ഷാകർത്താക്കളുടെ സംഗമത്തിന്‍റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റ് സൈദ് അലി നിർവഹിച്ചു. ഇഫക്ടീവ് പാരന്‍റിങ് സെഷന് അഷ്റഫ് വാഫി നേതൃത്വം നൽകി. സമസ്ത മദ്റസ അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് അൽ അമാൻ മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ജാഫർ ഫൈസി വിതരണം ചെയ്തു. പി.ടി.എ സെക്രട്ടറി നിസാർ, പി.ടി.എ ട്രഷറർ റോയ് എന്നിവർ സംസാരിച്ചു. അറബിക് ആൻഡ് വാല്യു എജുക്കേഷൻ ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് അനസ് ഹുദവി, സ്കൂൾ ഹെഡ് ആർ.വി. വീണ, സുബിത, ഒ.വി. അഞ്ജലി, അശ്വതി, ജി. അഞ്ജലി, ശാലിനി, രേഷ്മ, മുനീറ, ജാസ്മിൻ എന്നിവർ സംബന്ധിച്ചു. സുറുമി പ്രാർഥനാ ഗാനം ആലപിച്ചു. അഫ്സാനയും മുഫീദയും അസ്മി സ്വാഗതഗാനം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് രേഷ്മ എ.എം അധ്യക്ഷതവഹിച്ചു. ബിജി അൻസർ സ്വാഗതവും ഷംസിയാബീഗം നന്ദിയും പറഞ്ഞു. photo file name: WhatsApp Image 2022-06-02 at 8.28.03 AM (1).jpg WhatsApp Image 2022-06-02 at 8.28.03 AM.jpg WhatsApp Image 2022-06-02 at 8.28.01 AM.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.