വയോമിത്രം പദ്ധതി; സോഫ്റ്റ്‌വെയർ കൂടുതൽ കാര്യക്ഷമമാക്കും -മന്ത്രി

തിരുവനന്തപുരം: വയോമിത്രം പദ്ധതിയുടെ പ്രത്യേക സോഫ്റ്റ്‌വെയർ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പദ്ധതി പ്രവർത്തനം പ്രത്യേക സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടർവത്​കരിക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എസ്. ഷെറിൻ, അസിസ്റ്റന്റ് ഡയറക്ടർ പി. ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു. ------------------------------------------------ ലോകകേരള സഭ സംഘാടക സമിതി രൂപവത്​കരിച്ചു തിരുവനന്തപുരം: ജൂണ്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോക കേരളസഭയുടെ സംഘാടക സമിതി രൂപവത്​കരിച്ചു. നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് എന്നിവരാണ് രക്ഷാധികാരികള്‍. ചെയര്‍മാനായി പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.വി. സുനീറിനെയും ജനറല്‍ കണ്‍വീനറായി നോര്‍ക്ക വെല്‍വെഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ കെ.സി. സജീവ് തൈക്കാടിനെയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാരായി സലീം പള്ളിവിള (പ്രവാസി കോണ്‍ഗ്രസ്), മുഹ്‌സിന്‍ ബ്രൈറ്റ് (പ്രവാസി ലീഗ്), ജോര്‍ജ് എബ്രഹാം (പ്രവാസി കേരള കോണ്‍ഗ്രസ്), കെ.പി. ഇബ്രാഹീം (പ്രവാസി സംഘം) എന്നിവരെയും ജോയന്‍റ് കണ്‍വീനര്‍മാരായി പി.സി. വിനോദ് (പ്രവാസി ഫെഡറേഷന്‍), മണികണ്ഠന്‍ (പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്), കബീര്‍ സലാല (പ്രവാസി ജനത), കെ. പ്രതാപ് കുമാര്‍ (പ്രവാസി സംഘം) എന്നിവരെയും തെരഞ്ഞെടുത്തു. സംഘാടക സമിതി തെരഞ്ഞെടുപ്പ് യോഗം പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.