സ്വാഗതം ചെയ്തു

തിരുവനന്തപുരം: ജനതാദൾ എസ് പാർട്ടിയുമായി ലയിക്കാൻ എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനത്തെ ജനതാദൾ എസ് സംസ്ഥാന സമിതി സ്വാഗതം ചെയ്യുന്നുവെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ മാത്യു ടി. തോമസ്​. പാർട്ടി അഖിലേന്ത്യ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും എം.പി. വീരേന്ദ്രകുമാറും തമ്മിൽ ചർച്ച ചെയ്ത് ആരംഭിച്ച യോജിപ്പിന്‍റെ നടപടികളാണ് ഇപ്പോൾ പൂർത്തിയാകുന്നത്. പാർട്ടിയിലെത്തിയവരെ മാന്യമായ പദവികൾ നൽകി സ്വീകരിക്കുന്ന രീതിയാണ് ജനതാദൾ (എസ്​) ഇന്നുവരെയും സ്വീകരിച്ചുപോന്നത്. കേരളത്തിന്‍റെ രാഷ്ട്രീയ മേഖലയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുള്ള പ്രസക്തി വർധിപ്പിച്ച് ശക്തിമത്തായ ഒരു പ്രസ്ഥാനമായി ജനതാദൾ എസിനെ വളർത്തിയെടുക്കാൻ ഈ ലയനം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.