തീരദേശം കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങള്‍ സജീവം

അമ്പലത്തറ: ജില്ലയുടെ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങള്‍ സജീവം. രണ്ടുദിവസങ്ങളിലായി പൂന്തുറ, വലിയതുറ പൊലീസ് സ്റ്റേഷനുകളില്‍ എം.ഡി.എം കൈവശംവെച്ചിരുന്ന നാലുപേരെയാണ് പൊലീസ് പിടികൂടിയത്. പുറമേ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ ഇന്ത്യന്‍നിർമിത വിദേശമദ്യവും പിടികൂടി. ഇത്തരം സംഭവങ്ങള്‍ പൊലീസ് പിടികൂടുന്നുണ്ടെങ്കിലും ഇതി‍ൻെറ പതിമ്മടങ്ങ് ഉപയോഗവും വിൽപനയുമാണ് തീരദേശമേഖലകളില്‍ നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ലഹരിമാഫിയ സംഘത്തെ പിടികൂടാന്‍ പോയ പൂന്തുറ എസ്.ഐയെ ആഴ്ച്ചകള്‍ക്ക് മുമ്പാണ് വെട്ടിപരിക്കേല്‍പിച്ചത്. ഇതോടെ ഇത്തരം സംഘങ്ങൾക്കെതിരെ പരാതിപ്പെടാൻ നാട്ടുകരും ഭയക്കുന്നു. സ്കൂളുകളും കോളജുകളും തുറന്നതോടെ വിദ്യാർഥികളെ ലക്ഷ്യമാക്കിയും ഈ സംഘങ്ങൾ സജീവമാണ്. വിദ്യാർഥികളുടെ സുരക്ഷ നോക്കുന്നതിന്​ സേഫ്ടി സേഫ്ടി ഓഫിര്‍മാരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിർദേശവും പല സ്ക്കുളുകളും നടപ്പാക്കിയിട്ടില്ല. സ്കൂളുകള്‍ക്കും കോളജുകള്‍ക്ക് മുമ്പിലും ബസ്​സ്​റ്റോപ്പുകളിലും പൊലീസി‍ൻെറ കര്‍ശമായ നിരീക്ഷണം വേണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.