തിരുവനന്തപുരം: കോർപറേഷനിലെ ഭരണസ്തംഭനത്തിനെതിരെ ബി.ജെ.പി കൗൺസിലർമാരായ എം.ആർ. ഗോപൻ, വി.ജി. ഗിരികുമാർ, ചെമ്പഴന്തി ഉദയൻ, തിരുമല അനിൽ എന്നിവർ പ്രചാരണയാത്ര സംഘടിപ്പിച്ചു. സ്മാർട്ട് സിറ്റിയുടെ പേരിൽ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിട്ട് പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നഗരത്തിലെ കുടിവെള്ള പെപ്പുകൾ പോലും പലസ്ഥലത്തും സെപ്റ്റിക് മാലിന്യവുമായി ഇടകലരുന്നു. തെരുവുനായ്ക്കളുടെ ശല്യം കാരണം ഇരുചക്ര യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും നഗരത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി. ഭക്ഷണത്തിൽ മായം കലർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയാറാകുന്നില്ല. നഗരത്തിലുണ്ടായിരുന്ന പൊതുശൗചാലയങ്ങൾ പണം കൊടുത്ത് ഉപയോഗിക്കേണ്ട ഗതിയാണിപ്പോൾ. ജനങ്ങൾ നൽകുന്ന നികുതിപ്പണം പോലും വെട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ താവളമായി നഗരസഭ മാറിയിരിക്കുന്നുവെന്നും അവർ ആരോപിച്ചു. ജില്ല പ്രസിഡൻറ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. photo file name: WhatsApp Image 2022-06-03 at 5.52.56 PM.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.