കാപ്പ: ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ

ചിത്രം നേമം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. നേമം ആൽത്തറ നഗറിനു സമീപം അൽ-അമീൻ മൻസിലിൽ അലീഫ് ഖാൻ (32) ആണ് അറസ്റ്റിലായത്. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 30ഓളം കേസുകൾ നിലവിലുണ്ട്. പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരേ നേമം, തെന്മല, എറണാകുളം ടൗൺ, തമിഴ്നാട്ടിലെ തലയിൽ, വിഴിഞ്ഞം സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. കാപ്പ നിയമപ്രകാരം അഞ്ചുതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടുകൂടിയാണ് ഇയാളെ പിടികൂടാൻ പൊലീസ് തീരുമാനിച്ചത്. ഫോർട്ട് എ.സി ഷാജിയുടെ നിർദേശപ്രകാരം നേമം സി.ഐ രഗീഷ്​കുമാറും സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.