വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു.

നാഗർകോവിൽ: ഭൂതപാണ്ടി-നാഗർകോവിൽ റോഡിൽ തിട്ടുവിളയ്ക്ക് സമീപം ഭൂതപാണ്ടി കാട്ടുപുതൂർ സ്വദേശി മണികണ്ഠൻ (27) മാതൃസഹോദരിയുടെ മകൾ രാജേശ്വരി (22) എന്നിവരാണ് മരിച്ചത്. നാഗർകോവിലിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി ശനിയാഴ്ച രാവിലെ ബൈക്കിൽ വരുകയായിരുന്നു . ടൂറിസ്റ്റ് വാൻ ബൈക്കിൽ തട്ടി താഴെ വീണ ഇരുവരുടെയും മുകളിലൂടെ ലോറി കയറി. രാജേശ്വരി സംഭവ സ്ഥലത്തും മണികണ്ഠൻ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാൻ ഡ്രൈവർ മുത്തുകുമാറിനെ (25) അറസ്റ്റ് ചെയ്തു. ഭൂതപാണ്ടി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.