ഓട്ടോ പോസ്റ്റിലിടിച്ച് രണ്ടുപേർ മരിച്ചു

കഠിനംകുളം: നിയന്ത്രണംവിട്ട ഓട്ടോ റോഡ് വക്കിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വലിയതോപ്പ് ടി.സി. 34 /1381 ആന്റണി ആൽബർട്ട് (21), കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ചർച്ചിന് സമീപം ലതാ ഹൗസിൽ ഗോഡ്സൺ (22) എന്നിവരാണ് മരിച്ചത്. പുത്തൻതോപ്പ് സൂപ്പർ മാർക്കറ്റിന് സമീപം ശനിയാഴ്ച പുലർച്ച 1.30 നായിരുന്നു സംഭവം. കഠിനംകുളത്തെ തിയറ്ററിൽ സിനിമ കണ്ട ശേഷം മടങ്ങവേയാണ് അപകടം. ഡ്രൈവർക്കൊപ്പം മുൻ സീറ്റിലായിരുന്നവരാണ് മരിച്ചത്. ഓട്ടോയുടെ പിന്നിലിരുന്ന ഇവരുടെ  സുഹൃത്തുക്കളായ വലിയ തോപ്പ് സ്വദേശികളായ ജോമോൻ, അഖിൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയുടെ അമിതവേഗമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.