സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കാട്ടാക്കട: എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂനിയനും, താലൂക്ക് എച്ച്.ആർ സെന്ററും നെടുമങ്ങാട് അൽ ഹിബ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. താലൂക്ക് പ്രസിഡന്‍റ്​ ബി. ചന്ദ്രശേഖരൻ നായർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡി. ഗോപാലകൃഷ്‌ണൻ നായർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മഴക്കാലപൂർവ ശുചീകരണവും വൃക്ഷത്തൈ നടീലും കാട്ടാക്കട: എൻ.ജി.ഒ യൂനിയൻ കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ മഴക്കാല പൂർവശുചീകരണവും വൃക്ഷത്തൈ നടീലും നടന്നു. കോട്ടൂർ ആയുർവേദ ആശുപത്രിയിൽ ജി. സ്റ്റീഫൻ എം.എൽ.എ വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ആർ.എസ്. നിഷ അധ്യക്ഷതവഹിച്ചു. ആശുപത്രിയും പരിസരവും ജീവനക്കാർ ചേർന്ന് ശുചീകരിച്ചു. യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം സെയ്ദ് സബർമതി, ജില്ല കമ്മിറ്റിയംഗം എസ്.എസ്. സിജു, മെഡിക്കൽ ഓഫിസർ ഡോ. പ്രവീൺ, ഏരിയ സെക്രട്ടറി കെ.ബി. ചന്ദ്രബോസ്, ട്രഷറർ എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. വാർഷികോത്സവം കള്ളിക്കാട്: തേവൻകോട് അധ്യാത്മ ചിന്താലയം വാർഷികോത്സവം തുടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടിന് ഗുരുപൂജയും 10ന് സമൂഹ പ്രാർഥനയും നടക്കും. വൈകീട്ട് നാലിനാണ് ഘോഷയാത്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.