സസ്യസമ്പത്ത് സംരക്ഷിക്കാൻ ജനകീയകൂട്ടായ്മ

നെടുമങ്ങാട്: വംശനാശ ഭീഷണി നേരിടുന്ന സസ്യസമ്പത്തിനെ സംരക്ഷിക്കാനുള്ള പദ്ധതിക്ക്‌ പാലോട് സസ്യോദ്യാനത്തിൽ തുടക്കമായി. കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് സാമ്പത്തികസഹായം നൽകുന്നത്. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ്‌ റിസർച്​ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച പദ്ധതി ഡയറക്ടർ ആർ. പ്രകാശ്കുമാർ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ സി. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. വംശനാശഭീഷണി നേരിടുന്ന 273ഇനം സസ്യങ്ങളെയും 4050ൽപരം ദേശജന്യപുഷ്പിത സസ്യങ്ങളെയും 4050ൽപരം ദേശജന്യപുഷ്പിത സസ്യങ്ങളെയും പദ്ധതിയുൾപ്പെടുത്തി സംരക്ഷിക്കുമെന്ന് ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 500 കുടുംബശ്രീ പ്രവർത്തകർക്കാണ് പരിശീലനം നൽകുന്നത്. യോഗത്തിൽ ജൈവവൈവിധ്യ ബോർഡ് അംഗങ്ങളായ കെ. സതീഷ്‌കുമാർ, കെ.വി. ഗോവിന്ദൻ, നാസറുദ്ദീൻ അഹമ്മദ് എന്നിവർ ക്ലാസുകൾ നയിച്ചു. അപൂർവസസ്യങ്ങളുടെ തൈ പെരിങ്ങമ്മല പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനു മടത്തറ വിതരണം ചെയ്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, റിയാസ്, ഗീത പ്രിജി എന്നിവർ സംസാരിച്ചു. ഫോട്ടോ : വംശനാശഭീഷണി നേരിടുന്ന സസ്യസമ്പത്തിനെ സംരക്ഷിക്കാൻ നടത്തിയ ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.