നെയ്യാറ്റിൻകര: പരിസ്ഥിതിയെ സംരക്ഷിച്ചും ചാരിറ്റി പ്രവർത്തനം നടത്തിയും നെയ്യാറ്റിൻകര ടൗണിലെ ഓട്ടോ ഡ്രൈവർമാർ. റോഡരികിലും നെയ്യാറ്റിൻകര ഓട്ടോ സ്റ്റാൻഡിന് സമീപത്തെ പാഴായിക്കിടന്ന സ്ഥലത്തുമാണ് കൃഷിയിറക്കി മാതൃകയാകുന്നത്. പ്ലാവും വാഴയും പച്ചക്കറിയും വിവിധയിനം പൂക്കളുമുൾപ്പെടെ കൃഷിയിറക്കിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ കൂടുതൽ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. നെയ്യാറ്റിൻകര ഓട്ടോ സ്റ്റാൻറിലെ കൃഷിയിലൂടെ ലഭിച്ച പ്രചോദനത്തിൽ നിരവധി ഓട്ടോ ഡ്രൈവർമാരാണ് അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നത്. നെയ്യാറ്റിൻകര ടൗണിലെ ഓട്ടോ സ്റ്റാൻറിലെത്തിയാൽ പലർക്കും ആദ്യം തോന്നുന്നത് കൃഷിത്തോട്ടമാണോ എന്നാണ്. 75ലേറെ ഓട്ടോ ഡ്രൈവർമാരുടെ ഒരുമയോടെയുള്ള പ്രവർത്തനമാണ് ഇവിടെയുള്ള കൃഷിത്തോട്ടമെന്നാണ് ഇവർ പറയുന്നത്. രാവിലെ എത്തുന്നവർ ആദ്യം ഓട്ടോ ഓടുന്നതിന് മുമ്പ് കൃഷിത്തോട്ടത്തിലെത്തി വെള്ളമൊഴിക്കും. തുടർന്ന് വൈകീട്ടും ഇതേ രീതി തന്നെ തുടരും. അക്ഷയ കോംപ്ലക്സ് വളപ്പിൽ പ്ലാവും മാവുമുൾപ്പെടെ ഇവർ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറികളുടെ വരുമാനം ഓട്ടോ ഡ്രൈവർമാരുടെ ക്ഷേമപ്രവർത്തനത്തിനായാണ് വിനിയോഗിക്കുന്നത്. പാഴായിക്കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കി പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാണ് ഇവർ പറയുന്നത്. പരിസ്ഥിതിദിനത്തിൽ കൂടുതൽ പച്ചക്കറി കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. paristhithi dhinam blpm paristhithi dhinam blpm1 നെയ്യാറ്റിൻകര ടൗണിലെ ഓട്ടോ സ്റ്റാൻഡിലെ കൃഷിത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.