പെരുമ്പാമ്പ് ആടിനെ കൊന്നു

പാലോട്: മേയാനായി പറമ്പിൽ കെട്ടിയിരുന്ന ആടിനെ പെരുമ്പാമ്പ് കൊന്നു. നന്ദിയോട് കാലങ്കാവിൽ ദീപുഭവനിൽ ഭുവനേന്ദ്രൻനായരുടെ ആടിനെയാണ് പെരുമ്പാമ്പ് കൊന്നത്. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ആടിന്റെ ഞരക്കം കേട്ട് വീട്ടുകാരെത്തിയപ്പോഴേക്കും പെരുമ്പാമ്പ് ആടിനെ വരിഞ്ഞുമുറുക്കിയിരുന്നു. രക്ഷിക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് പാലോട് റെയ്ഞ്ച് ഓഫിസിൽ വിവരമറിയിച്ചു. ഇവിടെനിന്ന്​ വനപാലകരെത്തി പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക്​ വിട്ടു. ആടിനെ പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്‌ കൊണ്ടുപോയി. ഫോട്ടോ : പെരുമ്പാമ്പ് ആടിനെ ചുറ്റിവരിഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.