സി.പി.ഐ നെടുമങ്ങാട് മണ്ഡലം സമ്മേളനം

നെടുമങ്ങാട്: ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വർഗീയ ശക്തികളുമായി കൈകോർക്കുന്ന കോൺഗ്രസ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് മന്ത്രി അഡ്വ. ജി.ആർ. അനിൽ. സി.പി.ഐ നെടുമങ്ങാട് മണ്ഡലം സമ്മേളന ഭാഗമായുള്ള പൊതുസമ്മേളനം പോത്തൻകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാലൻ നായർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, കെ.എസ്. അരുൺ, ജില്ല അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജില്ലാ എക്സി. അംഗങ്ങളായ മീനാങ്കൽ കുമാർ, പൂവച്ചൽ ഷാഹുൽ, വെങ്ങാനൂർ ബ്രൈറ്റ് എന്നിവർ പങ്കെടുത്തു. ഫോട്ടോ : സി.പി.ഐ നെടുമങ്ങാട് മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്​ നടന്ന പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.