അറബി ഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ അറബി ഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അറബി ഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ അധ്യാപകരുടെ പാർട്ട്‌ ടൈം സർവിസ് എല്ലാ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, എൻ.സി.എ നിയമനങ്ങളിൽ രണ്ടുപ്രാവശ്യം വിജ്ഞാപനം നടത്തി ആ വിഭാഗങ്ങളിൽ ഉദ്യോഗാർഥികൾ ഇല്ലായെങ്കിൽ റാങ്ക് ലിസ്റ്റിലെ ജനറൽ വിഭാഗത്തിൽ നിന്ന് റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിനു മുമ്പായി നിയമനം നടത്തുക, അറബിക് ബി.എഡ്, ഡി.എൽ.എഡ് സെന്‍ററുകളും സീറ്റുകളും വർധിപ്പിക്കുക, നിയമനാംഗീകാരം ലഭ്യമാകാത്ത എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡന്‍റ് എ.എ. ജാഫർ, ട്രഷറർ പി.പി. ഫിറോസ്, ഓർഗനൈസിങ് സെക്രട്ടറി സിറാജ് മദനി, സംസ്ഥാന സെക്രട്ടറി എസ്. നിഹാസ്, സംസ്ഥാന വനിതാ കൺവീനർ സംഗീത റോബർട്ട്, തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി നജീബ് കല്ലമ്പലം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൽ.എ. അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഫോട്ടോ - അറബി ഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ.എം.എ സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ മന്ത്രി വി. ശിവൻകുട്ടിക്ക്‌ നൽകുന്നു IMG-20220604-WA0046-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.