തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖല രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരുന്നതായി മന്ത്രി വി. ശിവൻകുട്ടി. ഇസ്ലാമിക് കൾചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിന് ആദ്യഘട്ടമായി ആറുകോടി രൂപ അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു. കൗൺസിലർ ജി.എസ്. സുജ അധ്യക്ഷത വഹിതച്ചു. ഇസ്ലാമിക് കൾചറൽ അസോസിയേഷൻ ചെയർമാൻ അഡ്വ. എ.എം.കെ. നൗഫൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് വി. പ്രമീള, പി.ടി.എ പ്രസിഡന്റ് ജെ.എസ്. രജീന്ദൻ, എ. അബൂബക്കർ, അധ്യാപകരായ ഷജീർ, ഡി. ബിനു എന്നിവർ സംസാരിച്ചു. islamic calture ഇസ്ലാമിക് കൾചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.