സര്‍ക്കാര്‍ കേരളത്തി‍െൻറ തകര്‍ച്ച ഉറപ്പാക്കി -മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സര്‍ക്കാര്‍ കേരളത്തി‍ൻെറ തകര്‍ച്ച ഉറപ്പാക്കി -മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തിരുവനന്തപുരം: സര്‍വ മേഖലകളിലും കേരളത്തി‍ൻെറ തകര്‍ച്ച ഉറപ്പാക്കിയ ഇടത്​ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സര്‍ക്കാറി‍ൻെറ ആറാം വാര്‍ഷികത്തില്‍ 'ഇടത്​ സര്‍ക്കാറി‍ൻെറ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തി‍ൻെറ തകര്‍ച്ച' മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയറ്റിന്​ മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറി‍ൻെറ ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവും പ്രതിരോധവും ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി.കെ. ഉസ്മാന്‍, സംസ്ഥാന ട്രഷറര്‍ എ.കെ. സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ല പ്രസിഡന്റ് സിയാദ് കണ്ടല സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ് sdpi_Dharna_2 'ഇടതു സര്‍ക്കാറി‍ൻെറ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തി‍ൻെറ തകര്‍ച്ച' മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയറ്റിന്​ മുന്നിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.