ആലപ്പുഴയിലെ സ്‌ഫോടക വസ്തുശേഖരം: സമഗ്രാന്വേഷണം വേണം -മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വന്‍സ്‌ഫോടക വസ്തുശേഖരവും മയക്കുമരുന്നും പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​​​ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അരകിലോമീറ്റര്‍ ചുറ്റളവില്‍ വന്‍സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള വസ്തുക്കളാണ് പിടികൂടിയത്. സംഘ്​പരിവാറുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായത്. ആർ.എസ്​.എസ്​ കേന്ദ്രങ്ങളിലെ ആയുധശേഖരണത്തിന് പുറമെയാണിത്. ആർ.എസ്​.എസ്​ കാര്യാലയങ്ങളിലെ ആയുധശേഖരവും സ്‌ഫോടനങ്ങളും സംബന്ധിച്ച്​ സത്യസന്ധമായ അന്വേഷണം സര്‍ക്കാര്‍ നടത്തുന്നില്ല. ആർ.എസ്​.എസ്​ നിയന്ത്രണത്തിലുള്ള ഭരണകൂടത്തിന്‍റെ നിർദേശമനുസരിച്ചുള്ള സര്‍ക്കാറിന്റെയും പൊലീസിന്‍റെയും നടപടികള്‍ അപകടകരമാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ എ.കെ. സലാഹുദ്ദീന്‍, സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.