ശബരിമല യുവതീപ്രവേശനത്തെ എതിർത്ത ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​

​കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ്​ അധ്യക്ഷ സ്ഥാനത്തിരുന്ന്​ ശബരിമല യുവതീപ്രവേശനത്തെ എതിർത്ത്​ കർശനനിലപാടെടുത്തതിലൂടെ പ്രയാർ ഗോപാലകൃഷ്ണൻ ശ്രദ്ധേയനായിരുന്നു. പിണറായി സർക്കാർ അധികാരത്തിലേറിയതോടെ ദേവസ്വം ബോർഡ്​ അധ്യക്ഷ സ്ഥാനത്തി‍ൻെറ കാലാവധി രണ്ട്​ വർഷമാക്കിയ ഓർഡിനൻസ്​ പാസാക്കിയതോടെ പദവി വി​ട്ടൊഴിയേണ്ടിവന്നു. പുറത്തുനിന്നും ശബരിമല വിഷയത്തിൽ കടുത്തനിലപാട്​ സ്വീകരിച്ച പ്രയാർ, സുപ്രീംകോടതിയെ വരെ സമീപിച്ചു. യുവതീപ്രവേശനത്തിന്​ അനുകൂലമായ വിധി വന്നതോടെ പുനഃപരിശോധന ഹരജിയുമായാണ്​ പരമോന്നത കോടതിയിലെത്തിയത്​. താൻ ദേവസ്വം ബോർഡ്​ പ്രസിഡന്‍റായിരുന്നെങ്കിൽ ശബരിമല യുവതീപ്രവേശനവും അനുബന്ധ വിവാദങ്ങളും നടക്കില്ലായിരുന്നെന്നും പ്രയാർ പറഞ്ഞിട്ടുണ്ട്​. ശബരിമല വിവാദത്തോടെ പ്രയാറിനെ തങ്ങളുടെ ഭാഗത്തേക്കെത്തിക്കാൻ ബി.ജെ.പി ശ്രമിച്ചതായും ലോക്സഭാ സീറ്റ് വരെ വാഗ്ദാനം ചെയ്തതായും പ്രചാരമുണ്ടായിരുന്നു. എന്നാൽ, ജീവനുള്ള കാലം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന വാക്കുകളിൽ ഉറച്ചുനിൽക്കാനായിരുന്നു പ്രയാറിന്​ അവസാനം വരെയും താൽപര്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.