സൂക്ഷ്മ പരിശോധന

തിരുവനന്തപുരം: കേരള സര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എസ്​സി / ബി.കോം/ബി.ബി.എ/ബി.സി.എ/ ബി.വോക്/ബി.എസ്.ഡബ്ല്യൂ/ബി.പി.എ/ബി.എം.എസ് സി.ബി.സി.എസ്.എസ് കരിയര്‍ റിലേറ്റഡ് പരീക്ഷകളുടെ ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്/ ഹാള്‍ടിക്കറ്റുമായി ഇ.ജെ സെക്​ഷനില്‍ ജൂണ്‍ 06 മുതല്‍ ജൂണ്‍ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം. പരീക്ഷഫീസ് കേരള സര്‍വകലാശാല 2022 ജൂണില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ആറിന് ആരംഭിക്കും. പിഴകൂടാതെ ജൂണ്‍ എട്ട്​ വരെയും 150 രൂപ പിഴയോടെ ജൂണ്‍ 13 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 18 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍. കേരള സര്‍വകലാശാല 2022 ജൂണ്‍ മാസം 29ാം തീയതി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ, ബി.എസ്​സി, ബി.കോം., ബി.പി.എ, ബി.ബി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു​, ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആര്‍.) (റെഗുലര്‍ 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2017, 2018 & 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ ആറുവരെയും 150 രൂപ പിഴയോടുകൂടി ജൂണ്‍ 15 വരെയും 400 രൂപ അധിക പിഴയോടുകൂടി ജൂണ്‍ 17 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.