റേഷൻ ഗോതമ്പ്​ വിഹിതം പുനഃസ്ഥാപിക്കണം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ റേഷൻ ഗോതമ്പ്​ വെട്ടികുറച്ചത്​ ചെറുകിട ഫ്ലവർമിൽ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംസഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്​ റേഷൻ ഗോതമ്പ്​ വിതരണം പുനഃസ്ഥാപിക്കണമെന്നും കേരള സംസ്ഥാന ചെറുകിട റൈസ്​ ഫ്ലവർ ആൻഡ്​ ഓയിൽ മില്ലേഴ്​സ്​ അസോസിയേഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലാൽ മുതുവിള ഉദ്​ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്​ ബിജു പി. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സെ​ക്രട്ടറി ബിജു കല്ലറ, സലിം മൈലയ്ക്കൽ, കെ.വി. മായ, ഹരിലാൽ പോങ്ങുംമൂട്​, ശ്രീകുമാർ ആരാധന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.