പരിസ്ഥിതി ദിനാചരണം

നെടുമങ്ങാട്: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ ടൗൺ എൽ.പി.എസിൽ പച്ചത്തുരുത്ത് ഒരുക്കി. വിവിധ തരത്തിലുള്ള വൃക്ഷങ്ങളും മരച്ചീനി, പച്ചക്കറി തൈകൾ തുടങ്ങിയവ നട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വരും തലമുറക്ക് പച്ചത്തുരുത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് സ്കൂളുകളിൽ തന്നെ പച്ചത്തുരുത്ത് ഒരുക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്​ത്​ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ഹരികേശൻനായർ, വസന്തകുമാരി, സിന്ധു, അജിത, ബി. സതീശൻ, കൗൺസിലർമാരായ റെഫീക്ക്, ഉഷ, ശ്യാമള, വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ, പൊതുപ്രവർത്തകർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ : പരിസ്ഥിതി ദിനത്തിൽ നെടുമങ്ങാട് ടൗൺ എൽ.പി സ്കൂളിൽ ഒരുക്കിയ പച്ചതുരുത്ത് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.