പ്രവാചക നിന്ദ: ആഗോള സംഘടിത രഹസ്യാസൂത്രണത്തിന്‍റെ ഭാഗം -ജമാഅത്ത് കൗൺസിൽ

തിരുവനന്തപുരം: ആഗോളതലത്തിൽ സംഘടിതമായി പ്രവാചകനിന്ദ രഹസ്യാസൂത്രണം ചെയ്യുന്നതി തുടർസംഭവമാണ് നിപൂർ ശർമയുടെ വിദ്വേഷപരാമർശനത്തിന്‍റെയും നവീൻകുമാറിന്‍റെ ട്വീറ്റിന്‍റെയും അടിസ്ഥാനമെന്ന്​ ജമാഅത്ത് കൗൺസിൽ. ഒരു മതേതര രാജ്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത സമാന അനുഭവങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കുന്നതിന് ഭരണകൂടം ശ്രദ്ധചെലുത്തണമെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ദക്ഷിണ മേഖല നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ദേശീയസമിതി അംഗം ബഷീർ തേനംമാക്കൽ അധ്യക്ഷതവഹിച്ചു. എ.എം. ഹാരിസ്, അമീർ ബദരി, കെ.എച്ച്.എം. അഷ്റഫ്, ഇമാം എ.എം. ബദറുദ്ദീൻ മൗലവി, ഇമാം അഹമ്മദ് ബാഖവി, പി. സയ്യിദ് അലി, കെ.എം. ഉമ്മർ, എം. മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.