വെഞ്ഞാറമൂട്: എം.സി റോഡില്‍ വെഞ്ഞാറമൂട് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് മേൽപാലം ശാശ്വത പരിഹാരം അല്ലെന്നും മേല്‍പാലനിർമാണം ജങ്ഷനെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം സി.പി.ഐ നേതാവ് അനിതാ മഹേശന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ നിർമാണം ആരംഭിച്ച തൈക്കാട് കണ്ണന്‍ങ്കോട് ബ്ലോക്ക് ഓഫിസ് ജങ്ഷന് ബൈപാസാണ്. ഈ ബൈപാസ് നിർമാണം ചില വികസനവിരോധികളും കപട പരസ്ഥിതിവാദികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന പ്രസ്തുത ബൈപാസ് മേല്‍പാല നിർമാണത്തിന് വേണ്ടി െചലവഴിക്കേണ്ടി വരുന്ന തുകയുടെ മൂന്നില്‍ ഒന്ന് തുകക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും. വെഞ്ഞാറമൂട്ടിലെ സര്‍ക്കാര്‍ പുറമ്പോക്ക് എറ്റെടുത്തും സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചും റോഡ് ഇനിയും വീതി കൂട്ടാന്‍ സാധിക്കും. 600 മീറ്റര്‍ വരുന്ന മേല്‍പാലം നിർമിച്ചാല്‍ വെഞ്ഞാറമൂട് ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിപ്പോവാനും വെഞ്ഞാറമൂട് സ്‌കൂളിലെ അധ്യാപനം തടസ്സപ്പെടാനും മാത്രമേ ഇടവരുത്തൂ. കേശവദാസപുരം അങ്കമാലി എം.സി റോഡില്‍ തിരക്കുള്ള ജങ്ഷനുകളായ തിരുവല്ല, അടൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് പരിഹരിച്ചത് ബൈപാസ് നിർമാണത്തിലൂടെയാണ്. ഈ മാതൃകയാണ് വെഞ്ഞാറമൂട്ടിലും സ്വീകരിക്കേണ്ടത്. ആയതിനാല്‍ ബൈപാസ് നിര്‍മാണം പുനരാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തില്‍ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, കള്ളിക്കാട് ചന്ദ്രന്‍, രാധാകൃഷ്ണന്‍ നായര്‍, സോളമന്‍ വെട്ടുകാട്, കെ.എസ്. മധുസൂദനന്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, പി.എസ്. ഷൗക്കത്ത്, മനോജ് ബി. ഇടമന, അഡ്വ. ആര്‍.എസ്. ജയന്‍, അഡ്വ. എ.ആര്‍. ഷാജി, മണ്ഡലം സെക്രട്ടറി എ.എം. റൈസ്, പി.ജി. ബിജു എന്നിവര്‍ സംസാരിച്ചു. എ.എം. റൈസിനെ വീണ്ടും മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഡ്വ. ആര്‍.എസ്. ജയന്‍, പി.ജി. ബിജു, അനിത മഹേശന്‍, ബിന്‍ഷാ ബി. ഷറഫ്, കെ. ഹരി, മധുസൂദനന്‍ ആശാരി, പുലിപ്പാറ സന്തോഷ്, ഡി. സുനില്‍, എം.എസ്. ഖാന്‍, കെ.ബി. റീന, അഡ്വ.എ.ആര്‍. ഷാജി, ബിലാല്‍ മുഹമ്മദ്, പ്രമദ ചന്ദ്രന്‍, ബുഹാരി, മേലേവിള രാജന്‍, സജീര്‍ തേമ്പാംമൂട്, പ്രസന്നന്‍ നായര്‍, യു. കമാല്‍, മോഹനന്‍ നായര്‍, അഡ്വ.എസ്. വിജയന്‍, അരുണാ സി. ബാലന്‍, ഷൈനീഷ് എന്നിവരാണ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.