വെഞ്ഞാറമൂട്: പാലത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. മുമ്പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്തംഗമായ ഒരാളുടെ നേതൃത്വത്തിലുള്ള വിമതവിഭാഗമായിരുന്നു എതിര്‍ഭാഗത്ത്. ബാബു എസ്. ശ്രീധരന്‍ പിള്ള, എന്‍. സുധാകരന്‍ പിള്ള, എം. ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജെ. വിജയന്‍, ആര്‍. ആശാകുമാരി, കെ. രമാദേവി, എസ്.ആര്‍. വിവിത, ജെ. വത്സല എന്നിവരാണ് വിജയികള്‍. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗത്തില്‍ ജെ. ഉണ്ണിക്കൃഷ്ണന്‍ നായരെ പ്രസിഡന്‍റായും ആശാകുമാരിയെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ------------------------------------------- പരിസ്ഥിതി ദിനാചരണം വെഞ്ഞാറമൂട്: പരിസ്ഥിതി ദിനാചരണ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍വെച്ചു പിടിപ്പിച്ചു. വെഞ്ഞാറമൂട് ജി.എച്ച്.എസില്‍ വൃക്ഷത്തൈ നട്ട് ജില്ല പഞ്ചായത്തംഗം കെ. ഷീലാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബാബുരാജ് അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ വാമദേവന്‍ പിള്ള, പ്രഥമാധ്യാപിക, ശ്രീജ, ബീന, ശാന്തി എന്നിവര്‍ പങ്കെടുത്തു. വെഞ്ഞാറമൂട് സ്റ്റേഷന്‍ വളപ്പില്‍ ജനമൈത്രി പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. സബ് ഇന്‍സ്‌പെക്ടര്‍ എസ്.എല്‍. സുധീഷ് ഉദ്ഘാടനം ചെയ്തു. മറ്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.എസ്. വിനീഷ്, എം. മനോജ്, കെ.പി.എ ജില്ല കമ്മിറ്റി അംഗം സുജീഷ്, സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ രാജി, ജനമൈത്രി പൊലീസ് കോഓഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു. വെഞ്ഞാറമൂട് ഗവ.യുപി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ വെഞ്ഞാറമൂട് സബ് ഇന്‍സ്‌പെക്ടർ സുധീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എസ്. ഷിഹാസ് അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ഗനാലാപനം, വൃക്ഷത്തൈനടീല്‍, വൃക്ഷത്തൈ വിതരണം എന്നിവ നടന്നു. പ്രഥമാധ്യാപകന്‍ എം.കെ. മെഹബൂബ്, എം.പി.ടി.എ പ്രസിഡന്‍റ് ആശാ ഭൈരവി, സീനിയര്‍ അസിസ്റ്റന്‍റ് സന്ധ്യാകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്. ഷിഹാസ്, എസ്.ആര്‍.ജി കണ്‍വീനര്‍ അഖില്‍, ഗ്രീഷ്മാ ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു. വെമ്പായം കട്ടയ്ക്കാല്‍ ഖബറടി ജമാഅത്തില്‍ വൃക്ഷത്തൈ നട്ട് ജമാഅത്ത് പ്രസിഡന്‍റ് കന്യാകുളങ്ങര എസ്. നജുമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.