തിരുവനന്തപുരം: സര്‍ക്കാറിൽനിന്ന് ലഭ്യമാകുന്ന പൊതുസേവനങ്ങള്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലേക്ക് മാറിയെങ്കിലും പൊതുജനത്തിന് ഇന്നും അവ ബാലികേറാമലയായി തുടരുകയാണെന്ന് ഭരണപരിഷ്‌കാരവേദി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇ-സേവനങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാത്തതു കാരണം പൊതുജനം ഇന്നും സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുകയാണ്. ജനങ്ങള്‍ക്ക് വേഗത്തിലും ലളിതമായും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പണമിടപാട് സൗകര്യം ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്പുകള്‍ സജ്ജീകരിച്ച് സര്‍ക്കാര്‍ സേവനങ്ങളെ സംബന്ധിച്ച് ജനങ്ങളെ പ്രാപ്തരാക്കുന്നതിന് തയാറാകണമെന്ന് വേദി സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കത്തിന്‍റെ വേഗം വർധിപ്പിക്കുന്നതിന് തട്ടുകളുടെ എണ്ണം നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. വേദി പ്രസിഡന്‍റ് എസ്. ഹനീഫാ റാവുത്തര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. ചന്ദ്രസേനന്‍, ഡോ. കെ.എസ്. സജികുമാര്‍, എന്‍. നാരായണശര്‍മ, ശൂരനാട് ചന്ദ്രശേഖരന്‍, എ.എം. ദേവദത്തന്‍, കെ. ശ്രീകണ്ഠന്‍ നായര്‍, ജി. ഹരി, വി.എസ്. ബെനഡിക്ട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.