തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവാരമില്ലാത്ത ഉച്ചഭക്ഷണം വിതരണം ചെയ്തത് സംസ്ഥാന സർക്കാറിന്‍റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും സ്കൂളുകൾ സന്ദർശിച്ചതുകൊണ്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. വിദ്യാഭ്യാസ-ആരോഗ്യ-ഭക്ഷ്യസുരക്ഷാവകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ മുഴുവൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തപ്പോൾ സ്കൂൾ തുറക്കുന്ന കാര്യവും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ട കാര്യവും പിണറായി വിജയൻ മറന്നുപോയെന്നും സുരേന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത സർക്കാറാണ് കെ-റെയിൽ കൊണ്ടുവരുമെന്ന് വീമ്പ് പറയുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.