പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി 

ചിത്രം നേമം: പാപ്പനംകോട് ഡിപ്പോയിൽ ജോലിനോക്കുന്ന കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അസി. ട്രാൻസ്പോർട്ട് ഓഫിസർ നേമം പൊലീസിൽ പരാതി നൽകി. നരുവാമൂട് ഒലിപ്പുനട സ്വദേശി ബിജുവിനാണ് മർദനമേറ്റത്. ജൂൺ അഞ്ചിന് രാത്രി 12 ഓടുകൂടി ആയിരുന്നു സംഭവം. നാഗർകോവിലിൽനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസിൽ വെടിവച്ചാൻ കോവിൽ ഭാഗത്തുനിന്ന് കയറിയ യാത്രക്കാരൻ തന്നെ മർദിച്ചെന്നാണ് ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നത്. ആ സമയത്ത് 120 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത് എന്നും കൂടുതൽ യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ചുകൊണ്ട് പ്രകോപിതനായി ആ കാര്യം ചോദിച്ചു കൊണ്ട് കണ്ടക്ടറെ യാത്രക്കാരൻ മർദിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. കെ.എസ്.ആർ.ടി.സിയുടെ കലക്ഷനിൽപെട്ട മുപ്പതിനായിരത്തോളം രൂപയിൽ അയ്യായിരത്തോളം രൂപ നഷ്ടമാകുകയും കണ്ടക്ടറുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് റാക്ക് യാത്രക്കാരൻ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തുഎന്നും പരാതിയിൽ പറയുന്നുണ്ട്. യാത്രക്കാരന്‍റെ ആക്രമണത്തിൽ മുഖത്തിന് സാരമായി പരിക്കേറ്റ ബിജു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാരനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഡിപ്പോ അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.