വിതുരയിൽനിന്ന്​ ഈരാറ്റുപേട്ട, എറണാകുളം സർവിസുകൾ പുനരാരംഭിക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: വിതുര-ഈരാറ്റുപേട്ട, പാലോട്-എറണാകുളം കെ.എസ്.ആർ.ടി.സി ബസ്​ സർവിസുകൾ പുനരാരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്​ ഉത്തരവ് നൽകിയത്. കമീഷൻ കെ.എസ്.ആർ.ടി.സിയിൽ നിന്ന്​ റിപ്പോർട്ട് വാങ്ങി. നിലവിൽ വിതുര യൂനിറ്റിൽ നിന്ന്​ ഈരാറ്റുപേട്ടയിലേക്കും എറണാകുളത്തേക്കും സർവിസ് നടത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാലോട് യൂനിറ്റിൽ നിന്ന്​ കോട്ടയം, കായംകുളം സർവിസുകൾ നടത്തുന്നുണ്ട്. എന്നാൽ, മുമ്പുണ്ടായിരുന്ന സർവിസുകൾ പുനരാരംഭിക്കണമെന്ന് പരാതിക്കാരായ പാണ്ഡ്യൻപാറ ഗ്രീൻവാലി ​െറസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സൗത്ത് സോൺ എക്സിക്യൂട്ടിവ് ഡയറക്ടർക്ക് കമീഷൻ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.