തിരുവനന്തപുരം: കഞ്ചാവ് കേസില്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അറസ്റ്റില്‍. ആയുര്‍വേദ കോളജിന് സമീപം താമസിക്കുന്ന ആശിഷ് പ്രതാപ് നായരാണ് (46) എക്‌സൈസിന്‍റെ പിടിയിലായത്. രണ്ട് മാസം മുമ്പ് ആശിഷിന്‍റെ വീട്ടില്‍നിന്ന് 9.6 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശിയായ അറുള്‍മുഖനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സഹായിച്ച പൂന്തുറ സ്വദേശി ഷംനാദും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കച്ചവടത്തിന്‍റെ നേതൃത്വം ആശിഷിനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ പണം നല്‍കിയാണ് അറുളിനെക്കൊണ്ട് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി തിരുവനന്തപുരത്തെത്തിച്ചിരുന്നത്. തുടര്‍ന്ന് ക്രിമിനല്‍ സംഘങ്ങളുടെ സഹായത്തോടെ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിച്ചിരുന്നു. കോടതിക്ക് സമീപത്ത് നിന്നും മുമ്പ് ഇത്തരത്തില്‍ കച്ചവടം നടത്തിയ രണ്ടുപേരെ എക്‌സൈസ് പിടികൂടിയിരുന്നു. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ എസ്. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.