Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ്​ കേസിൽ...

കഞ്ചാവ്​ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: കഞ്ചാവ് കേസില്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അറസ്റ്റില്‍. ആയുര്‍വേദ കോളജിന് സമീപം താമസിക്കുന്ന ആശിഷ് പ്രതാപ് നായരാണ്​ (46) എക്‌സൈസിന്‍റെ പിടിയിലായത്. രണ്ട് മാസം മുമ്പ് ആശിഷിന്‍റെ വീട്ടില്‍നിന്ന്​ 9.6 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശിയായ അറുള്‍മുഖനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സഹായിച്ച പൂന്തുറ സ്വദേശി ഷംനാദും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ്​ കഞ്ചാവ് കച്ചവടത്തിന്‍റെ നേതൃത്വം ആശിഷിനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ പണം നല്‍കിയാണ് അറുളിനെക്കൊണ്ട് ആന്ധ്രയില്‍ നിന്ന്​ കഞ്ചാവ് വാങ്ങി തിരുവനന്തപുരത്തെത്തിച്ചിരുന്നത്. തുടര്‍ന്ന് ക്രിമിനല്‍ സംഘങ്ങളുടെ സഹായത്തോടെ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിച്ചിരുന്നു. കോടതിക്ക് സമീപത്ത് നിന്നും മുമ്പ് ഇത്തരത്തില്‍ കച്ചവടം നടത്തിയ രണ്ടുപേരെ എക്‌സൈസ് പിടികൂടിയിരുന്നു. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ്​ അസിസ്റ്റന്‍റ്​ കമീഷണര്‍ എസ്. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story